ന്യൂഡൽഹി: ജയിലിലായാൽ പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും പദവി നഷ്ടമാകുന്ന ബില്ലിനെ ചൊല്ലി ലോക്സഭയിലുണ്ടായ വാക്കേറ്റത്തിനിടെ കൊമ്പ് കോർത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ആഭ്യന്തര മന്ത്രി അമിത്ഷായും.
ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ അതിരൂക്ഷ വിമർശനവുമായി കെ.സി. വേണു ഗോപാൽ രംഗത്തെത്തി. ഈ ബിൽ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇത് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. രാഷ്ട്രീയത്തിൽ ധാർമികത കൊണ്ടുവരാനാണ് ഈ ബിൽ എന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. ആഭ്യന്തര മന്ത്രി ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അക്കാലത്ത് അദ്ദേഹം ധാർമികത ഉയർത്തിപ്പിടിച്ചിരുന്നോ എന്ന് വേണുഗോപാൽ ചോദിച്ചു.
എന്നാൽ, തനിക്കെതിരേ ഉന്നയിക്കപ്പെട്ടത് തെറ്റായ ആരോപണങ്ങളായിരുന്നുവെ ന്നായിരുന്നു അമിത് ഷായുടെ മറുപടി. എന്നിട്ടും താൻ ധാർമികതയിലും മൂല്യങ്ങളിലും ഉറച്ചുനിന്നു. രാജിവെക്കുക മാത്രമല്ല, സകല ആരോപണങ്ങളിൽ നിന്നും കുറ്റവി മുക്തനാക്കപ്പെടുന്നതുവരെ ഒരു ഭരണഘടനാപദവിയും ഞാൻ സ്വീകരിച്ചില്ല.
ധാർമികത പഠിപ്പിക്കാൻ ശ്രമിക്കുകയാണോ?. ഞാൻ രാജി വച്ചിരുന്നു. ധാർമികത വ ർധിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കുറ്റം ചുമത്തപ്പെട്ടിട്ടും ഭരണഘടനാപ ദവികളിൽ തുടരാൻ മാത്രം നാണമില്ലാത്തവരാകാൻ നമുക്ക് കഴിയില്ല. അറസ്റ്റ് ചെയ്യ പ്പെടുന്നതിന് മുൻപുതന്നെ ഞാൻ രാജിവച്ചിരുന്നുവെന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. .
amit
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്