കരൂർ ദുരന്തം; വിജയ് വൻ നിയമക്കുരുക്കിലേക്ക്?

SEPTEMBER 27, 2025, 11:00 PM

കരൂർ: 2026ൽ തമിഴ്നാട് ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് ഗോദയിൽ ഇറങ്ങിയ താരമാണ് വിജയ്. എന്നാൽ കരൂരിലെ അപ്രതീക്ഷിത ദുരന്തത്തിന് പിന്നാലെ വിജയ് വൻ നിയമക്കുരുക്കിലേക്ക് പോകുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

കോടതിയെ പോലും മാനിക്കാതെ നിയന്ത്രണമില്ലാത്ത ജനക്കൂട്ടത്തിനിടയിലേക്ക് പ‌ഞ്ച് ഡയലോഗുകളുമായി വന്ന വിജയ്‌യുടെ മാസ് പരിവേഷം ആണ് കരൂരിൽ തകർന്നടിഞ്ഞത്. 39 പേരുടെ മരണത്തിനും ഇരട്ടിയിലേറെ പേർക്ക് പരിക്കേൽക്കാനും കാരണമായ സംഭവത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ ചെന്നൈക്ക് മടങ്ങിയ താരത്തിനെതിരെ വൻ വിമർശനം ആണ് ഉയരുന്നത്.

അപകടത്തിന് പിന്നാലെ വേദിയിൽ നിന്നും തിരക്കിട്ട പുറത്തു പോയ വിജയ്, തിരുച്ചിറപ്പള്ളിയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ ചെന്നൈയിലെ വീട്ടിലെത്തി. തുടർന്ന് മാധ്യമങ്ങളോട് പ്രതികരിക്കാതെ എക്സിൽ അനുശോചനക്കുറിപ്പ് രേഖപ്പെടുത്തി. ഹൃദയം തകർന്നിരിക്കുകയാണെന്നാണ് ആദ്യ പ്രതികരണം. എന്നാൽ മാധ്യമങ്ങളെ കാണാതെ ഒളിച്ചിരിക്കുന്ന വിജയ്‌ക്കെതിരെ വലിയ വിമർശനം ആണ് ഉയരുന്നത്.

vachakam
vachakam
vachakam

അതേസമയം വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ചെന്നൈയിൽ വിജയ്‌യുടെ വീടിന് മുന്നിൽ പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. പതിനായിരം പേർ പങ്കെടുക്കുന്ന റാലിയെന്ന് പറ‌ഞ്ഞാണ് ടിവികെ കരൂരിൽ അനുമതി വാങ്ങിയത്. എന്നാൽ എത്തിയത് ലക്ഷത്തിലേറെ പേർ. ജനത്തിരക്ക് കാരണം അപകടമുണ്ടായപ്പോൾ ആംബുലൻസുകൾക്ക് വേഗത്തിലെത്താൻ പോലും സാധിച്ചില്ല. കോടതി ഇടപെടലുണ്ടായിട്ടും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ എന്ത് ചെയ്തെന്ന ചോദ്യത്തിന് വിജയ് ഉറപ്പായും മറുപടി നൽകേണ്ടി വരും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam