ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന് അജ്ഞാത ബോംബ് ഭീഷണി. ഇ മെയില്‍ വഴിയാണ് സന്ദേശമെത്തിയത്. ശനിയാഴ്ച ബംഗളൂരുവില്‍ ബോംബ് സ്ഫോടനം നടത്തുമെന്നാണ് സന്ദേശത്തില്‍ അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.48 ഓടെ നഗരത്തെ ഞെട്ടിക്കുന്ന സ്ഫോടനം നടക്കുമെന്നാണ് സന്ദേശം.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, ആഭ്യന്തര മന്ത്രി, ബെംഗളൂരു പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് സ്ഫോടനം നടത്തുമെന്ന് കാണിച്ച് ഇ മെയില്‍ അയച്ചിരിക്കുന്നത്. ഷാഹിദ് ഖാന്‍ എന്ന വ്യക്തിയുടെ പേരിലാണ് ഇ മെയില്‍ എത്തിയിരിക്കുന്നത്. റെസ്റ്റോറന്റുകള്‍, ക്ഷേത്രങ്ങള്‍, ബസുകള്‍, ട്രെയിനുകള്‍ അല്ലെങ്കില്‍ തിരക്കേറിയ ഏതെങ്കിലും സ്ഥലത്തോ ആയിരിക്കും സ്ഫോടനം നടത്തുക.
ഏതെങ്കിലും പൊതുപരിപാടികള്‍ക്കിടയിലും ബോംബ് സ്ഫോടനം നടന്നേക്കാമെന്നും ഇ- മെയിലില്‍ പറയുന്നു. സ്ഫോടനത്തില്‍ നിന്ന് പിന്മാറാനായി 2.5 ദശലക്ഷം ഡോളര്‍ (20 കോടിയിലധികം രൂപ) മോചന ദ്രവ്യമായും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്