ചിത്രദുര്‍ഗ: വീട്ടിലേക്ക് ഫോണ്‍ വിളിച്ചതിന് കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിച്ച് സംസ്‌കൃതം അധ്യാപകന്‍. കര്‍ണാടകയിലെ ശ്രീ ഗുരു തിപ്പെസ്വാമി ക്ഷേത്രത്തിലെ റെസിഡന്‍ഷ്യല്‍ വേദ സ്‌കൂളിലാണ് സംഭവം.
വീരേഷ് ഹിരേമത് എന്ന അധ്യാപകനാണ് കുട്ടിയെ ആക്രമിച്ചത്. സംഭവത്തില്‍ ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഗംഗാധര്‍ പോലിസില്‍ പരാതി നല്‍കി.
അതോടെ അധ്യാപകന്‍ ഒളിവില്‍ പോയി. സ്‌കൂളിന് സമീപം രക്ഷിതാക്കള്‍ പ്രതിഷേധിച്ചിട്ടുണ്ട്. പ്രതിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശു മന്ത്രി ലക്ഷ്മി ഹെബ്ബല്‍ക്കര്‍ പറഞ്ഞു. മ
ർദനത്തിൽ കുട്ടിയുടെ കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. മാതാപിതാക്കളെ വിളിക്കാൻ ഫോൺ ഉപയോഗിച്ചതിനാണ് അധ്യാപകൻ കുട്ടിയെ മർദ്ദിച്ചതെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്