പ്രശസ്ത നടന്‍ പങ്കജ് ധീര്‍(68) അന്തരിച്ചു.ദീര്‍ഘനാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യനില വഷളാവുകയും അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
ബി ആര്‍ ചോപ്രയുടെ മഹാഭാരതം പരമ്പരയില്‍ കര്‍ണന്റെ വേഷം അഭിനയിച്ചാണ് പങ്കജ് പ്രേക്ഷക മനം കവര്‍ന്നത്.സീരിയലിനു പിന്നാലെ കര്‍ണന്റെ പേരില്‍ നിര്‍മിച്ച ക്ഷേത്രങ്ങളിലും പ്രതിമകളിലും നടന്റെ രൂപമായിരുന്നു ഉപയോഗിച്ചിരുന്നത്.ചില ടെക്‌സ്റ്റ് ബുക്കുകളിലും കര്‍ണന്റെ ചിത്രത്തിന് തന്റെ മുഖം ഉപയോഗിച്ചിരുന്നതായി പണ്ട് നല്‍കിയ അഭിമുഖത്തില്‍ പങ്കജ് ധീര്‍ പറഞ്ഞിരുന്നു.
എണ്‍പതുകളിലും തൊണ്ണൂറുകളിലും ദൂരദര്‍ശനില്‍ ശ്രദ്ധേയമായ ചന്ദ്രകാന്ത, സസുരാല്‍ സിമര്‍ കാ, തുടങ്ങിയ സീരിയലുകളിലും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. 'മൈ ഫാദര്‍ ഗോഡ്ഫാദര്‍' എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്.കൂടാതെ, മലയാളത്തില്‍ കെ. മധു സംവിധാനം ചെയ്ത രണ്ടാം വരവിലും പങ്കജ് ധീര്‍ അഭിനയിച്ചിട്ടുണ്ട്.
സംസ്‌കാരം ഇന്ന് വൈകുന്നേരം 4:30 ന് മുംബൈയിലെ വൈല്‍ പാര്‍ലെ പവന്‍ ഹാന്‍സിന് അടുത്തായി നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്