കാൺപൂർ: നിർബന്ധിച്ച് ചുംബിക്കാൻ ശ്രമിച്ചതിനെ തുടർന്ന് മുൻ കാമുകന്റെ നാവ് കടിച്ചു മുറിച്ച് യുവതി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ചംബി (35) എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. നാവ് രണ്ടായി മുറിഞ്ഞ നിലയിൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവാഹിതനായിരുന്നെങ്കിലും ചംബി മുൻ കാമുകിയുമായുള്ള അടുപ്പം തുടർന്നിരുന്നു. എന്നാൽ, പിന്നീട് ഈ ബന്ധത്തിൽ നിന്ന് യുവതി പിന്മാറുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ അസ്വസ്ഥനായിരുന്ന ചംബി യുവതിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വീട്ടാവശ്യങ്ങൾക്കായി ഗ്രാമത്തിലെ പുഴക്കരയിൽ കളിമൺ ശേഖരിക്കാനെത്തിയതായിരുന്നു യുവതി. ഈ സമയം ഇവിടെയെത്തിയ ചംബി, യുവതി തനിച്ചായിരുന്ന സന്ദർഭം മുതലെടുത്ത് കടന്നുപിടിക്കുകയും ബലമായി ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനിടെയാണ് യുവതി യുവാവിന്റെ നാവ് കടിച്ചു മുറിച്ചത്.
വായിൽ നിന്ന് ചോരയൊലിപ്പിച്ച് നിലവിളിച്ചുകൊണ്ട് ഓടിയ ചംബിയുടെ ദയനീയ രംഗം കണ്ട് നാട്ടുകാരാണ് ഓടിയെത്തിയത്. ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകിയ ശേഷം കാൺപൂരിലെ ഹാലറ്റ് ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ നാവ് രണ്ടായി മുറിഞ്ഞിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ കേസെടുത്തതായി ഡിസിപി ദിനേഷ് ത്രിപാഠി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
