തിരുവനന്തപുരം: കലുങ്ക് സംവാദങ്ങളിലെ വിവാദങ്ങൾക്കിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് നിയന്ത്രണവുമായി ബിജെപി രംഗത്ത്. തെരഞ്ഞെടുപ്പ് പ്രചാരണം കൂടി ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയിൽ വിവാദങ്ങൾ ഉണ്ടാകരുതെന്നാണ് നിർദേശത്തിൽ പ്രധാനമായും പറയുന്നത്.
അതേസമയം ബിജെപി ജില്ലാ ഘടകങ്ങളിൽ നിന്നും കേന്ദ്ര മന്ത്രിക്കെതിരെ വിമർശനം ഉയർന്നതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ടിരിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. പരാതി പറയാൻ എത്തുന്നവരോട് സഭ്യമായ ഭാഷയിലും അനുഭാവപൂർണ്ണമായും സംസാരിക്കണമെന്ന നിർദേശമാണ് സംസ്ഥാന നേതൃത്വത്തിൽ നിന്ന് ഉയർന്നത്.
സംവാദ പരിപാടിയിൽ പങ്കെടുക്കുന്ന ജനങ്ങളോടുള്ള പെരുമാറ്റത്തിൽ ശ്രദ്ധ വേണം എന്നും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെയും മന്ത്രി ഓഫീസിലെ ജീവനക്കാരെയും പരിപാടികളിൽ പങ്കെടുപ്പിക്കണമെന്നും ആണ് നിർദേശത്തിൽ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
