തമിഴ്നാട്: വമ്പൻ പ്രഖ്യാപനവുമായി ടിവികെ പ്രകടന പത്രിക പുറത്തിറക്കി.അറുപത് വയസിന് താഴെയുള്ള ഗൃഹനാഥന് പ്രതിമാസം 2500 രൂപ, അഞ്ച് ലക്ഷം യുവാക്കൾക്ക് തൊഴിലവസരം തുടങ്ങിയവയും വിജയ് ഉറപ്പ് നൽകി. ഇതിന് പുറമെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും വിജയ് വാഗ്ദാനം ചെയ്തു.
ഒരു കുടുംബത്തിന് വർഷം ആറ് സൗജന്യ സിലിണ്ടറുകൾ, 20 ലക്ഷം വരെ പലിശ രഹിത വിദ്യാഭ്യാസ വായ്പ തുടങ്ങിയവയാണ് പ്രകടനപത്രികയിലുള്ളത്. തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപ നൽകുമെന്നാണ് വാഗ്ദാനം.
കൂടാതെ, അഞ്ചേക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെ വായ്പകൾ പൂർണമായും എഴുതി തള്ളുമെന്നും വധുവിന് പട്ടുസാരിയും ഒരു പവൻ സ്വർണവും നൽകുമെന്നും വാഗ്ദാനം ചെയ്തു.ജനങ്ങളെ വഞ്ചിക്കില്ലെന്നും ലഹരിമുക്ത തമിഴ്നാടാണ് ലക്ഷ്യമെന്നും വിജയ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നടി തമന്നയ്ക്ക് തിരിച്ചടി; ജ്വല്ലറി പരസ്യവുമായി ബന്ധപ്പെട്ട അപ്പീൽ കോടതി തള്ളി
ഡൽഹി വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മരുമകൾക്ക് വീട്ടിൽ തുടരാൻ അവകാശമില്ല; വയോധികരായ മാതാപിതാക്കളുടെ സംരക്ഷണം മുൻനിർത്തി ഡൽഹി ഹൈക്കോടതിയുടെ
എട്ടാം ശമ്പള കമ്മീഷൻ വരുന്നു; കുറഞ്ഞ ശമ്പളം 69,000 രൂപയാകുമോ? കേന്ദ്ര സർക്കാർ