ദില്ലി: പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കർശന നിബന്ധനകളോടുകൂടിയാണ് ജാമ്യം നല്‍കിയത്.
അതിജീവതയെ സ്വാധീനിക്കാൻ പാടില്ല,അന്വേഷണം ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടണം, അന്വേഷണവുമായി പൂർണമായി സഹകരിക്കണം തുടങ്ങിയ നിബന്ധനകളാണ് കോടതി മുന്നോട്ടുവെച്ചിട്ടുള്ളത്.
ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.നേരത്തെ ഹർജിയിൽ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.
പ്രതിക്കെതിരായ ആരോപണങ്ങളിൽ തെളിവുകൾ പരിശോധിച്ച കോടതി, അന്വേഷണവുമായി സഹകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഗോപാലകൃഷ്ണൻ സുപ്രീം കോടതിയെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
