ന്യൂഡല്‍ഹി: ശത്രു ഡ്രോണുകളെ ഞൊടിയിടയില്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഭാര്‍ഗവാസ്ത്ര കൗണ്ടര്‍-ഡ്രോണ്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ ഗോപാല്‍പൂര്‍ സീവാര്‍ഡ് ഫയറിങ് റേഞ്ചിലായിരുന്നു സ്വദേശി നിര്‍മിതമായ ഭാര്‍ഗവാസ്ത്രയുടെ പരീക്ഷണം. സോളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ് ലിമിറ്റഡ് വികസിപ്പിച്ച കൗണ്ടര്‍-ഡ്രോണ്‍ സംവിധാനത്തിന് ഒന്നിലധികം ഡ്രോണുകളുടെ കൂട്ടത്തോടെ മികച്ച രീതിയില്‍ നേരിടാന്‍ സാധിക്കും.
'മേക്ക് ഇന്‍ ഇന്ത്യ' സംരംഭത്തിന്റെ ഭാഗമായി, കുറഞ്ഞ ചെലവില്‍ നിര്‍മിച്ച ഈ സംവിധാനത്തില്‍ പ്രധാനമായും 6-10 കിലോമീറ്റര്‍ ദൂരത്തുള്ള ഡ്രോണുകളെ കണ്ടെത്തി 2.5 കിലോമീറ്റര്‍ അകലത്തില്‍ നശിപ്പിക്കാനുള്ള ശേഷിയുള്ള റഡാറും ഇലക്ട്രോ-ഒപ്റ്റിക്കല്‍/ഇന്‍ഫ്രാറെഡ് സെന്‍സറുകളുമാണ് ഉള്‍ക്കൊള്ളുന്നത്. ആര്‍മി എയര്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന പരീക്ഷണത്തില്‍, മൂന്ന് റോക്കറ്റ് വിക്ഷേപണങ്ങള്‍ ഒരു ഡബിള്‍ സാല്‍വോ മോഡ് ലക്ഷ്യ എന്നിവ കൃത്യമായി ഭേദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്