കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര പ്രഖ്യാപനം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തടഞ്ഞതിൽ പ്രതിഷേധിച്ച് ബദൽ ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
‘സെമ്മൊഴി സാഹിത്യ പുരസ്‌കാരം’ എന്ന് പേരിട്ടിരിക്കുന്ന ഈ അവാർഡ് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഒഡിയ, ബംഗാളി എന്നീ എട്ട് ഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടികൾക്കാണ് നൽകുക.
അഞ്ച് ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യത്തെയും കലയെയും രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതിരോധമായാണ് തമിഴ്‌നാട് ഈ നീക്കത്തെ കാണുന്നത്.
സ്വയംഭരണാധികാരമുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ തീരുമാനത്തിൽ കേന്ദ്ര സർക്കാർ നേരിട്ട് ഇടപെടുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഡിസംബർ 18-ന് നടക്കേണ്ടിയിരുന്ന അവാർഡ് പ്രഖ്യാപനം അവസാന നിമിഷം മന്ത്രാലയം തടയുകയായിരുന്നു.
മലയാളത്തിൽ നിന്ന് എൻ. പ്രഭാകരന്റെ ‘മായാ മനുഷ്യർ’ എന്ന നോവലിനായിരുന്നു പുരസ്‌കാരം നിശ്ചയിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമിതി തിരഞ്ഞെടുത്ത എഴുത്തുകാർക്ക് അവാർഡ് നൽകുമെന്ന് കേന്ദ്രം ഉറപ്പുനൽകാത്ത സാഹചര്യത്തിലാണ് തമിഴ്‌നാട് സ്വന്തം നിലയ്ക്ക് പുരസ്‌കാരം പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
