ആരവല്ലി: ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ 22 വയസുള്ള യുവതി ജീവനൊടുക്കിയതായി റിപ്പോർട്ട്. നേപ്പാൾ സ്വദേശിനിയായ ഊർമിള ഖാനൻ റിജാൻ ആണ് മരിച്ചത്. ഭർത്താവിനോട് പുതിയ മൊബൈൽ ഫോൺ വാങ്ങണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഉണ്ടായ കുടുംബവാക്കുതർക്കത്തിനുശേഷമാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം ഭർത്താവിനും കുഞ്ഞിനുമൊപ്പം ഗുജറാത്തിലെ മൊദാസ പ്രദേശത്തായിരുന്നു ഊർമിളയുടെ താമസം. ദമ്പതികൾ ചേർന്ന് ഒരു ചൈനീസ് ഭക്ഷണശാല നടത്തി വരികയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പുതിയ ഫോൺ വാങ്ങാൻ കഴിയില്ലെന്ന് ഭർത്താവ് അറിയിച്ചതോടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായി ആണ് പൊലീസ് വ്യക്തമാക്കുന്നത്.
ഇതിനെ തുടർന്ന് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
