ഡൽഹി: ഗുജറാത്തിലെ അഹമ്മദാബാദിൽ താമസിക്കുന്ന 18 പാകിസ്ഥാൻ ഹിന്ദു അഭയാർഥികൾക്ക് ഇന്ത്യ പൗരത്വം നൽകി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്വി പങ്കെടുത്ത ക്യാമ്പിലാണ് നടപടി.
മാർച്ച് 16ന് ജില്ലാ കളക്ടറുടെ ഓഫീസിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പൗരത്വം കൈമാറിയ ശേഷം പുതിയ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു.
ഇന്ത്യൻ പൗരത്വം നേടിയ എല്ലാവരെയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിജ്ഞാബദ്ധമാണെന്നും സാംഘ്വി പറഞ്ഞു. രാജ്യത്തിൻ്റെ വികസന യാത്രയിൽ പങ്കാളികളാകാൻ എല്ലാവരും ദൃഢനിശ്ചയം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2016ലെയും 2018ലെയും ഗസറ്റ് വിജ്ഞാപനങ്ങൾ പ്രകാരം, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങളിലെ അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിനഗർ, കച്ച് ജില്ലാ കളക്ടർമാർക്ക് അധികാരം നൽകിയിരുന്നു. ഇതോടെ, അഹമ്മദാബാദിൽ താമസിക്കുന്ന പാകിസ്താനിൽ നിന്നുള്ള 1,167 ഹിന്ദു അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതായാണ് റിപ്പോർട്ട്.
അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് വേഗം ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് നരേന്ദ്ര മോദിയും അമിത് ഷായും പ്രത്യേക ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും സാംഘ്‌വി അവകാശപ്പെട്ടു. മാർച്ച് പതിനൊന്നിന് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം പാസാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്