ഡൽഹി: എഐ, 5ജി, മെഷീൻ ലേണിംഗ്, ക്വാണ്ടം സാങ്കേതികവിദ്യകൾ തുടങ്ങിയ ആശയവിനിമയ സാങ്കേതിക വിദ്യകൾ സൈനിക ആവശ്യങ്ങൾക്കായി എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം.
എഐ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ എങ്ങനെ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്ന് ഗവേഷണം നടത്തുന്നതിനും പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനുമായി സിഗ്നൽ ടെക്നോളജി ഇവാലുവേഷൻ ആൻഡ് അഡാപ്റ്റേഷൻ ഗ്രൂപ്പിന് (STEAG) രൂപം നല്‍കി.
''ഏറ്റവും ആധുനികമായ സംവിധാനങ്ങൾ പ്രധാനമായും ആശയവിനിമയത്തിനായി ഉപയോഗിക്കുക എന്നതാണ് സൈന്യത്തിൻ്റെ ലക്ഷ്യം. സൈനിക പ്രവർത്തനങ്ങളുടെ ഒരു പ്രധാന ഘടകമാണ് ആശയവിനിമയം. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളുടെ സാധ്യതകൾ യുദ്ധക്കളത്തിൽ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. യുദ്ധത്തിൽ എതിരാളികളേക്കാൾ മികച്ച ആശയവിനിമയ വൈദഗ്ധ്യവും വിവരങ്ങൾ സംയോജിപ്പിക്കാനും കൈമാറാനുമുള്ള കഴിവും ആവശ്യമാണ്, ”ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
തടസ്സമില്ലാതെ ആശയവിനിമയത്തിന് സഹായിക്കുന്ന ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കുക എന്നത് ആധുനിക യുദ്ധ കാലത്ത് ഏറ്റവും ആവശ്യമാണ്. സാങ്കേതികവിദ്യയിലെ ഇത്തരം മുന്നേറ്റങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി STEAG ഡിജിറ്റൽ ഡൊമെയ്‌നിലെ 12 ലക്ഷത്തോളം വരുന്ന സൈന്യത്തിൻ്റെ കഴിവുകൾ വർദ്ധിപ്പിക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഇലക്ട്രോണിക് എക്‌സ്‌ചേഞ്ചുകൾ, മൊബൈൽ കമ്മ്യൂണിക്കേഷൻസ്, സോഫ്‌റ്റ്‌വെയറുകളിൽ പ്രവർത്തിക്കുന്ന റേഡിയോകൾ, ഇലക്‌ട്രോണിക് വാർഫെയർ സിസ്റ്റങ്ങൾ, 5G, 6G നെറ്റ്‌വർക്കുകൾ, ക്വാണ്ടം ടെക്‌നോളജീസ്, എഐ, മെഷീൻ ലേണിംഗ് എന്നിവ ഉൾപ്പെടുന്ന വയേർഡ്, വയർലെസ് സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുകയും അവ പ്രയോഗത്തിൽ കൊണ്ടുവരികയുമാണ് ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്