7 വയസ്സുകാരിയെ നിയമവിരുദ്ധമായി ദത്തെടുത്തു; റിയാലിറ്റി ഷോ താരം അറസ്റ്റിൽ 

MARCH 24, 2024, 11:00 AM

ബെംഗളൂരു: ഏഴ് വയസ്സുള്ള കുട്ടിയെ നിയമവിരുദ്ധമായി  ദത്തെടുക്കാൻ ശ്രമിച്ചതിന് റിയാലിറ്റി ഷോ താരം സോനു ശ്രീനിവാസ് ഗൗഡയെ (29) അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

ദത്തെടുക്കുന്ന വ്യക്തിയും കുട്ടിയും തമ്മിൽ 25 വയസ്സിന്റെ വ്യത്യാസം വേണമെന്ന ചട്ടവും പാലിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. 

വനിതാ ശിശുക്ഷേമസമിതി നൽകിയ പരാതിയിലാണ് നടപടി. റായ്ച്ചൂർ സ്വദേശിയായ 7 വയസ്സുകാരിക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും സോനു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 

vachakam
vachakam
vachakam

 കുട്ടിയുടെ നിർധന മാതാപിതാക്കളുടെ അനുമതിയോടെയാണ് ബെംഗളൂരു മാഗഡി റോഡിലെ അപ്പാർട്മെന്റിലേക്ക് കൊണ്ടുവന്നതെന്നും ദത്തെടുക്കൽ നടപടികൾ ആരംഭിച്ചതായും സോനു നൽകിയ വിശദീകരണത്തിൽ പറയുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam