ന്യൂഡൽഹി: ഹിന്ദി ഔദ്യോഗിക ഭാഷയായതിനാൽ നാഷണൽ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) ബന്ധപ്പെട്ട പൊതു അറിയിപ്പുകൾ, പത്രക്കുറിപ്പുകൾ, ടെൻഡർ-കരാർ ഫോമുകൾ, കരാറുകൾ, ലൈസൻസുകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങൾക്കും ഹിന്ദി ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം.
ഐസിഎംആർ ഡെപ്യൂട്ടി ഡയറക്ടർ മനീഷ് സക്‌സേനയുടെതാണ് നിർദേശം. അടിയന്തര ഘട്ടങ്ങളിൽ മാത്രമേ ഇംഗ്ലീഷ് ഉപയോഗിക്കാൻ പാടുള്ളൂ. ലെറ്റർ ഹെഡുകളിലും നോട്ടീസ് ബോർഡുകളിലും മറ്റും എല്ലാ എഴുത്തുകൾക്കും ഹിന്ദിയും ഇംഗ്ലീഷും മാത്രമേ ഉപയോഗിക്കാവൂ.
കൗൺസിലിൻ്റെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന എ, ബി, സോണുകളുമായുള്ള ആശയ വിനിമയം ഹിന്ദിയിലായിരിക്കും. സംസ്ഥാനങ്ങളിൽ നിന്നുള്ള കത്തുകൾ ഇംഗ്ലീഷിൽ ലഭിക്കുമെങ്കിലും മറുപടി ഹിന്ദിയിൽ നൽകണം.
നിയമനം സംബന്ധിച്ച ബയോഡേറ്റ, അഭിമുഖം തുടങ്ങിയവയെല്ലാം ഉദ്യോഗാർഥികള്‍ ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദിയില്‍ സമർപ്പിക്കണം. ഹിന്ദി ദിനപത്രങ്ങളില്‍ ഹിന്ദിയില്‍തന്നെ പരസ്യങ്ങള്‍ നല്‍കണം. ഓഫീസുകളിലെ സോഫ്റ്റ്വേറുകള്‍ 'ദേവനാഗരിക' ലിപിയിലായിരിക്കണമെന്നും നിർദേശത്തിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്