ഹൈദരാബാദ്: വീട്ടില്‍ മകളോടൊപ്പം ആണ്‍സുഹൃത്തിനെ കണ്ട അമ്മ മകളെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. 19കാരിയായ മകളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിലായി എന്നാണ് പുറത്തു വരുന്ന വിവരം. അമ്മയായ ജങ്കമ്മയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജങ്കമ്മ ജോലി കഴിഞ്ഞു ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് മകളെയും ആണ്‍സുഹൃത്തിനെയും ഒരുമിച്ചു കണ്ടത്. അമ്മയെ കണ്ടയുടൻ പെണ്‍കുട്ടി സുഹൃത്തിനെ പറഞ്ഞയച്ചു. തുടർന്നുണ്ടായ ചോദ്യം ചെയ്യലിനിടെയാണ് ഭാർഗവിയെ കഴുത്തില്‍ സാരി മുറുക്കി ജങ്കമ്മ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്.
ഭാർഗവിയുടെ ഇളയ സഹോദരനാണ് വിവരം പൊലീസിനെ അറിയിച്ചത്. അമ്മ സഹോദരിയെ മർദിക്കുന്നത് കണ്ടുവെന്നാണ് കുട്ടി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്