ന്യൂഡല്‍ഹി: ഗൂഗിള്‍ ഗ്രൂപ്പുകളില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ആന്‍ഡ്രോയിഡ് സോഫ്റ്റ്വെയര്‍, പിക്‌സല്‍ ഫോണുകള്‍, ക്രോം ബ്രൗസര്‍ എന്നി ഗ്രൂപ്പുകളില്‍ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിട്ടത്. ആന്‍ഡ്രോയിഡ്, ഹാര്‍ഡ് വെയര്‍ ടീമുകളെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ വെട്ടിച്ചുരുക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഫെബ്രുവരിയിലും ഗൂഗിള്‍ ക്ലൗഡ് ഡിവിഷനിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചുകൊണ്ട് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങള്‍ക്കിടയില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്