ചെന്നൈ: ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി പിടിയില്‍. ഇന്റേണ്‍ഷിപ്പിനായി വന്ന 20 കാരനാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് നടി പറഞ്ഞു.
മുറിയിലെ ഇന്റര്‍കോം ശരിയാക്കാന്‍ നടി റിസപ്ഷനില്‍ ആവശ്യപ്പെട്ടിരുന്നു. അതിന് വേണ്ടിയാണ് 20 കാരന്‍ മുറിയില്‍ എത്തിയത്. ജോലി പൂര്‍ത്തീകരിച്ച ശേഷം യുവാവ് തന്നെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ഇവര്‍ അറിയിച്ച പ്രകാരം പോണ്ടി ബസാര്‍ പൊലീസ് ഹോട്ടലിലെത്തി യുവാവിനെ പിടികൂടി.
അതേസമയം നടി രേഖാമൂലം പരാതിനല്‍കാത്തതിനാല്‍ യുവാവിനെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
