‘ പാരിജാത്’; കാഴ്ച ബംഗ്ലാവിലെ കുട്ടി ജിറാഫിന് പേര് നൽകി ഹിമന്ത 

DECEMBER 10, 2023, 4:33 PM

ഗുവാഹട്ടി: കാഴ്ച ബംഗ്ലാവിലെ കുട്ടി ജിറാഫിന് പേരിട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹട്ടി കാഴ്ച ബംഗ്ലാവിൽ അടുത്തിടെയുണ്ടായ പെൺ ജിറാഫ് കുട്ടിയ്ക്കാണ് പേരിട്ടത്. പാരിജാത് എന്നാണ് പേര് നൽകിയിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് ബംഗ്ലാവിൽ  ജിറാഫ് കുഞ്ഞിന് ജന്മം നൽകിയത്. ഇത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ ഹിമന്ത ബിശ്വ ശർമ്മയും ജിറാഫിന് ഒരു പേര് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു.

ഇതനുസരിച്ച് മുന്നൂറോളം പേര് ലഭിച്ചു. ഇതിൽ നിന്നാണ് പാരിജാത് എന്ന പേര് തിരഞ്ഞെടുത്തത്. മുഖ്യമന്ത്രി നേരിട്ട് ഗഷ്മ ബംഗ്ലാവിൽ എത്തിയപ്പോഴാണ് പേര് നൽകിയത്.

vachakam
vachakam
vachakam

ഇത് കൂടാതെ കുട്ടി ജിറാഫിന് പാലും നൽകി. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam