പ്രമുഖ കണ്ണട വിതരണ ശൃംഖലയായ ലെൻസ്‌കാർട്ടിന്റെ ജീവനക്കാരുടെ ഗ്രൂമിംഗ് ഗൈഡിനെ ചുറ്റിപ്പറ്റി മതവിവേചന ആരോപണങ്ങൾ ഉയരുന്നതായി റിപ്പോർട്ട്. സ്റ്റോർ ജീവനക്കാർക്ക് കറുത്ത നിറത്തിലുള്ള ഹിജാബും തലമൂടികളും ധരിക്കാൻ അനുമതി നൽകിയിരിക്കെ, ബിന്ദി, തിലകം പോലുള്ള മതചിഹ്നങ്ങൾക്ക് വിലക്കുണ്ടെന്നാണ് പ്രധാന വിമർശനം.
ഓൺലൈനിൽ പ്രചരിക്കുന്ന ‘ലെൻസ്‌കാർട്ട് സ്റ്റാഫ് യൂണിഫോം ആൻഡ് ഗ്രൂമിംഗ് ഗൈഡ്’ രേഖകളിൽ, ഹിജാബ് ധരിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ‘മതപരമായ തിലകം/ടിക്ക, ബിന്ദി എന്നിവ അനുവദനീയമല്ല’ എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ആരോപണം. ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ മാത്രം വിലക്കുകയും മറ്റ് മതപരമായ വസ്ത്രങ്ങൾ അനുവദിക്കുകയും ചെയ്യുന്നത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി #BoycottLenskart പോലുള്ള ഹാഷ്‌ടാഗുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
വിവാദം ശക്തമായതോടെ ലെൻസ്‌കാർട്ട് സ്ഥാപകനായ പീയുഷ് ബൻസാൽ വിശദീകരണവുമായി രംഗത്തെത്തി. പ്രചരിക്കുന്ന രേഖകൾ പഴയതാണെന്നും അവ കമ്പനിയുടെയും നിലവിലെ നയങ്ങളെയും പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ എല്ലാ ജീവനക്കാരോടും തുല്യമായ സമീപനമാണ് കമ്പനി സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
