ആരോഗ്യ ഇൻഷുറൻസിനു ചുമത്തിയ ജിഎസ്‌ടി ഒഴിവാക്കണം; നിര്‍മലയ്ക്ക് കത്തയച്ച്‌ ഗഡ്‌കരി

JULY 31, 2024, 3:23 PM

ന്യൂഡല്‍ഹി: ലൈഫ്, മെഡിക്കല്‍ ഇൻഷുറൻസിന് ചുമത്തിയിരിക്കുന്ന ജിഎസ്‌ടി പിൻവലിക്കണമെന്ന് അഭ്യർഥിച്ച്‌ ധമന്ത്രി നിർമല സീതാരാമന് കത്തയച്ച്‌ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്‌കരി.

എല്‍ഐസി നാഗ്‌പൂർ ഡിവിഷണല്‍ എംപ്ലോയീസ് യൂണിയൻ നല്‍കിയ നിവേദനത്തെ തുടർന്നാണ് ഇതെന്നും ഗഡ്‌കരി കത്തില്‍ പറഞ്ഞിട്ടുണ്ട്.

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അപകടങ്ങളില്‍ സംരക്ഷണം ഉറപ്പാക്കാനാണ് ഇൻഷുറൻസ്. മാത്രമല്ല 18 ശതമാനം നികുതി ചുമത്തിയത് എല്‍ഐസിയുടെ വളർച്ചയെ ബാധിക്കും. അതിനാല്‍ ജിഎസ്‌ടി പിൻവലിക്കണമെന്നാണ് എംപ്ലോയീസ് യൂണിയന്‍റെ ആവശ്യം.

vachakam
vachakam
vachakam

എല്‍ഐസി പ്രീമിയത്തിന് നേരത്തേ ജിഎസ്‌ടി ഇല്ലായിരുന്നു. ലൈഫ് ഇൻഷുറൻസ്, മെഡിക്കല്‍ ഇൻഷുറൻസ് പ്രീമിയത്തിന് ഇപ്പോള്‍ 18 ശതമാനമാണ് ജിഎസ്‌ടി ചുമത്തിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam