കർണാടക: പുതുച്ചേരിക്കും തമിഴ്‌നാടിനും പിന്നാലെ കർണാടകയിലും ഗോബി മഞ്ചൂരി, പഞ്ഞി മിഠായി, കബാബ് തുടങ്ങിയ ജനപ്രിയ തെരുവ് ഭക്ഷണങ്ങള്‍ നിരോധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസവസ്‌തു ഈ ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിന് പിന്നാലെയാണ് സർക്കാർ നിരോധനത്തിന് ഒരുങ്ങുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇക്കാര്യത്തില്‍ ഉടൻ അന്തിമ തീരുമാനമെടുക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു കെമികല്‍ ഡൈയാണ് റോഡാമൈൻ ബി. ഇത് കഴിക്കുന്നത് ജീവന് തന്നെ അപകടമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
അതേസമയം കർണാടക സംസ്ഥാന ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പഞ്ഞി മിഠായി, ഗോബി മഞ്ചൂരി, കബാബ് എന്നിവയുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധിച്ചതില്‍ കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തുട നീളം 170-ലധികം ഗോബി മഞ്ചൂരികളുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ നൂറിലധികം സ്ഥലങ്ങളില്‍ ഗോബി മഞ്ചൂരികള്‍ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് ലഭിച്ചതായാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്