 
            -20251031092535.jpg) 
            
ഡൽഹി: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തെലങ്കാനയിൽ രേവന്ത് റെഡ്ഡി സർക്കാരിന്റെ ഭാഗമായാണ് അസ്ഹർ മന്ത്രിസഭയിലേക്കെത്തിയത്. രാജ്ഭവനിൽ ഗവർണർ ജിഷ്ണു ദേവ് ശർമ സത്യവാചകം ചൊല്ലിക്കൊടുത്തു.
രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഏക മന്ത്രിയാണ് അസ്ഹറുദ്ദീൻ. ജൂബിലിഹിൽസ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസ് സർക്കാരിന്റെ നിർണായക നീക്കം.
അതേസമയം സർക്കാരിന്റെത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ബിജെപി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകുമെന്നും ബിജെപി അറിയിച്ചു.
ബിആർഎസ് എംഎൽഎയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജൂബിലി ഹിൽസ് മുപ്പത് ശതമാനത്തോളം മുസ്ലിം പ്രാതിനിധ്യം ഉള്ള മണ്ഡലമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
