കർണാടക: ഭാര്യ മറ്റൊരു യുവാവിനൊപ്പം ഇൻസ്റ്റാഗ്രാം റീൽ ചെയ്തതിൽ മനംനൊന്ത് 33കാരൻ ജീവനൊടുക്കിയതായി റിപ്പോർട്ട്. കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ പിജി പാല്യയിലെ കുമാർ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.
ദിവസക്കൂലിക്ക് പല ജോലികളും ചെയ്യുന്ന കുമാറിന്‍റെ വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായി. ഇവർക്ക് രണ്ട് പെൺമക്കളുമുണ്ട്. ഇയാളുടെ ഭാര്യ രൂപ സമൂഹമാധ്യമങ്ങളിൽ സദാസമയം മുഴുകി ഇരിക്കുന്നതും നിരന്തരം റീൽസ് എടുക്കുന്നതും കുമാറിനെ ഏറെ വിഷമിപ്പിച്ചിരുന്നെന്നാണ് പുറത്തു വരുന്ന വിവരം.
ഈ വിഷയം പറഞ്ഞു കുമാർ ഭാര്യയോട് എന്നും വഴക്കിട്ടിരുന്നു. കുമാറിന്‍റെ മദ്യപാനത്തെച്ചൊല്ലിയും ഭാര്യയുമായി തർക്കം പതിവായിരുന്നെന്നാണ് പൊലീസ് പറയുന്നത്. വഴക്കിനെ തുടർന്ന് അടുത്തിടെ കുമാറിനോട് പിണങ്ങി രൂപ തന്‍റെ വീട്ടിലേക്ക് പോയിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം രൂപ മറ്റൊരു യുവാവുമൊന്നിച്ച് ചിത്രീകരിച്ച ഇൻസ്റ്റഗ്രാം റീൽസ് കുമാർ കാണാനിടയായി. ഇതേചൊല്ലി ഫോണിൽ ഇരുവരും തമ്മിൽ കടുത്ത വഴക്കും നടന്നു. ഈ വഴക്കിന് പിന്നാലെയാണ് കുമാർ ജീവനൊടുക്കിയത്.
അതേസമയം ആത്മഹത്യാ കുറിപ്പൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്