ഡൽഹി: വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അച്ഛന്‍ മകനെ കുത്തിക്കൊന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെ തെക്കൻ ദില്ലിയിലെ വീട്ടിൽ വെച്ചാണ് ജിം പരിശീലകന്‍ കൂടിയായ ഗൗരവ് സിംഗല്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മുഖത്തും നെഞ്ചിലും 15 തവണ കുത്തേറ്റിട്ടുണ്ട്.
ഇന്നലെയാണ് യുവാവിന്‍റെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹം നടക്കാനിരിക്കെ രാത്രിയില്‍ യുവാവിനെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ ഇയാളുടെ സഹോദരനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.
അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും അറസ്റ്റിന് ശേഷം എല്ലാ കാര്യങ്ങളും വ്യക്തമാവുമെന്നും പൊലീസ് പ്രതികരിച്ചു. സിസിടിവി ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് യുവാവ് കൊല്ലപ്പെട്ടതെന്നും സംഭവത്തില്‍ ഇയാളുടെ അച്ഛനായി തിരച്ചില്‍ തുടങ്ങിയെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്