ഡൽഹി ചലോ മാർച്ചിനിടെ സംഘർഷം; ഒരു കർഷകൻ കൂടി കൊല്ലപ്പെട്ടു, 30 പേർക്ക് പരുക്ക്

FEBRUARY 23, 2024, 1:50 PM

ഡൽഹിയിൽ കർഷക സമരത്തിൽ മറ്റൊരു കർഷകന് കൂടി ജീവൻ നഷ്ടപ്പെട്ടു. പഞ്ചാബിലെ ബതിന്ദാ ജില്ലയിലെ അമർപുര ഗ്രാമത്തിൽ നിന്നുള്ള അറുപത്തിരണ്ടുകാരനായ ദർശൻ സിംഗ് ആണ് മരിച്ചത്. ഇന്നലെ രാത്രി ദർശൻ സിംഗിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കർഷക സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹരിയാന പോലീസ് അറിയിച്ചു. കർഷകർക്കെതിരെ ദേശീയ സുരക്ഷാ നിയമം 1980 പ്രകാരം നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

ഇതിനിടെ പോലീസുമായുള്ള സംഘർഷത്തില്‍ കൊല്ലപ്പെട്ട യുവകര്‍ഷകന്‍ ശുഭ്‌കരണ്‍ സിങ്ങിന്റെ കുടുംബത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.  കർഷകൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കൊലപാതകത്തിന് കേസെടുക്കണമെന്നും സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) നേതാവ് ബൽബീർ സിങ് രാജേവൽ ആവശ്യപ്പെട്ടിരുന്നു.

vachakam
vachakam
vachakam

ശംഭു അതിർത്തിയിൽ മാർച്ച് തടയാൻ സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കം ചെയ്യാൻ കർഷകരുടെ നിരന്തരമായ ശ്രമം നടന്നതായി അംബാല പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സമാധാന അന്തരീക്ഷം തകർത്തു, ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞു, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കർഷകർക്കെതിരെ ഉയർന്നത്.

വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിക്കാൻ കർഷകർ ഉപയോഗിക്കുന്നുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.

സർക്കാർ വസ്‌തുക്കൾ നശിപ്പിച്ചതിന് കർഷകരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഹരിയാന പോലീസ് നടപടി തുടങ്ങി. അതേസമയം, ഇന്ന് നോയിഡയിലും ഗ്രേറ്റർ നോയിഡയിലും നിശ്ചയിച്ചിരുന്ന മാർച്ച് പ്രാദേശിക ഭരണകൂടവും പോലീസുമായുള്ള ചർച്ചയ്ക്കുശേഷം റദ്ദാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam