മുംബൈ: പ്രശസ്ത ഹിന്ദി ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചതായി റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിയോഗം. റിഷഭ് മരിച്ച വിവരം അടുത്ത സുഹൃത്താണ് പങ്കുവച്ചത്. ദില്ലിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ എത്തിയതായിരുന്നു റിഷഭ് എന്നാണ് ലഭിക്കുന്ന വിവരം. ഭാര്യയ്‌ക്കൊപ്പം മുംബൈയിലാണ് റിഷഭ് താമസിച്ചിരുന്നത്. ദീപാവലിയുമായി ബന്ധപ്പെട്ട് ദില്ലിയിലേക്ക് എത്തിയതായിരുന്നു.
റിഷഭിന്റെ 'ഇഷ്ഖ് ഫഖിരാന' എന്ന ഗാനം വലിയ ഹിറ്റായി മാറിയിരുന്നു. 'യേ ആഷിഖി', 'ചന്ദ് തു', 'ധു ധു കാർ കേ', 'ഫക്കീർ കി സുബാനി' എന്നീ ഗാനങ്ങളും റിഷഭിന്റെ ശ്രദ്ധേയ ഗാനങ്ങളാണ്. സംഗീതസംവിധായകനും കൂടിയായിരുന്നു റിഷഭ് ടണ്ടൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്