പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്‌ഫോടകവസ്തു വാങ്ങിയത് ഇ-കൊമേഴ്‌സ് സൈറ്റ് വഴിയെന്ന് എഫ്എടിഎഫ്

JULY 8, 2025, 11:20 AM

പാരീസ്: 2019ലെ പുല്‍വാമ ഭീകരാക്രമണവും 2022ലെ ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണവും അടക്കമുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനങ്ങളുടെയും ഉപയോഗിച്ചെന്ന് ഭീകരവാദ വിരുദ്ധ സാമ്പത്തിക ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). ഭീകരവാദത്തിനുള്ള ഫണ്ടിംഗിനെ കുറിച്ചുള്ള ഏറ്റവും പുതിയ ആഗോള റിപ്പോര്‍ട്ടില്‍, ഡിജിറ്റല്‍ ഉപകരണങ്ങളും സാമ്പത്തിക സാങ്കേതികവിദ്യകളും ഭീകര സംഘടനകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ രീതിയില്‍ ഫണ്ട് സ്വരൂപിക്കാനും കൈകാര്യം ചെയ്യാനും ചൂഷണം ചെയ്യുകയാണെന്ന് പറയുന്നു. 

2019 ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ ഐഇഡി സ്‌ഫോടക വസ്തുക്കളുടെ സ്‌ഫോടന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന ഘടകമായ അലുമിനിയം പൗഡര്‍ ആമസോണ്‍ പെലെയുള്ള ഒരു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലൂടെയാണ് ഓര്‍ഡര്‍ ചെയ്തതെന്ന് എഫ്എടിഎഫ് പറയുന്നു. പുല്‍വാമ സ്‌ഫോടനത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദായിരുന്നു ഈ ആക്രമണത്തിന് പിന്നില്‍. ആക്രമണത്തിനുള്ള ലോജിസ്റ്റിക്‌സിലും തയ്യാറെടുപ്പിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പങ്കുവഹിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

2022 ഏപ്രിലിലെ ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണത്തില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്‌ഐഎല്‍) പ്രവര്‍ത്തകനായ വ്യക്തി സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഇയാള്‍ വിദേശ രാജ്യങ്ങളിലെ ഐഎസ് പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്നതിനായി പേപാല്‍ ഉപയോഗിച്ച് ഏകദേശം 6.7 ലക്ഷം രൂപ വിദേശത്തേക്ക് കൈമാറ്റം ചെയ്തതായി കണ്ടെത്തി. വിപിഎന്‍ ഉപയോഗിച്ച് ഇയാള്‍ 44 അന്താരാഷ്ട്ര ഇടപാടുകള്‍ നടത്തുകയും ചെയ്തു. സംശയാസ്പദമായ പ്രവര്‍ത്തനം നിരീക്ഷിച്ച പേപാല്‍, കൂടുതല്‍ ദുരുപയോഗം തടയുന്നതിനായി ഈ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. 

vachakam
vachakam
vachakam

അതിവേഗം പണം കൈമാറാവുന്നതും കണ്ടെത്താന്‍ പ്രയാസമുള്ളതുമായ ഓണ്‍ലൈന്‍ പേയ്‌മെന്റ് ചാനലുകള്‍ ഭീകര സംഘടനകള്‍ ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്ന് എഫ്എടിഎഫ് പറയുന്നു. കഴിഞ്ഞ ദശകത്തില്‍ ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച തീവ്രവാദികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് പുതിയ വഴികള്‍ പ്രദാനം ചെയ്‌തെന്ന് എഫ്എടിഎഫ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ചില രാജ്യങ്ങള്‍ നേരിട്ടും പരോക്ഷമായും ഭീകര സംഘടനകളെ സഹായിക്കുന്നുണ്ടെന്ന് പേരെടുത്തു പറയാതെ എഫ്എടിഎഫ് നിരീക്ഷിച്ചു. ഭീകര സംഘടനകള്‍ക്ക് സഹായം നല്‍കുന്ന പാകിസ്ഥാനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ശക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam