മാർച്ച് 10 ന് രാജ്യവ്യാപകമായി തീവണ്ടികൾ തടയും; സമരം കടുപ്പിക്കാൻ കർഷകർ

MARCH 3, 2024, 9:48 PM

ഡൽഹി: പഞ്ചാബ് അതിർത്തിയിൽ സമരം നടത്തുന്ന കർഷകർ കൂടുതൽ സമര പരിപാടികൾ പ്രഖ്യാപിച്ചു.

കർഷകരും സമരത്തെ പിന്തുണക്കുന്ന വിവിധ വിഭാഗങ്ങളും ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ബുധനാഴ്ച ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാൻ മോർച്ചയുടെ രാഷ്ട്രീയേതര വിഭാഗം അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സമരം തുടരും. 10 ദിവസത്തേക്ക് രാജ്യത്തുടനീളം ട്രെയിനുകൾ  തടയുമെന്നും നേതാക്കൾ അറിയിച്ചു. 

vachakam
vachakam
vachakam

ട്രാക്ടറുകളുമായി ദില്ലിയിലേക്ക് മാർച്ച് നടത്താൻ പോലീസ് അനുമതി നിഷേധിച്ചതോടെയാണ് ബസിലും തീവണ്ടിയിലും ദില്ലിലെത്താനുള്ള കർഷകരുടെ ആഹ്വാനം.

കേരളത്തിൽനിന്നടക്കമുള്ളവർ സമരത്തിൽ പങ്കെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam