ന്യൂഡല്‍ഹി: വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഉടന്‍ എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വര്‍ഷങ്ങള്‍ നീളുന്ന മള്‍ട്ടി-റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് (MRFA) ടെന്‍ഡര്‍ നടപടികള്‍ ഒഴിവാക്കി, ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നേരിട്ടുള്ള ഗവണ്‍മെന്റ്-ടു-ഗവണ്‍മെന്റ് (G2G) കരാറിലൂടെ ഈ വിമാനങ്ങള്‍ സ്വന്തമാക്കാനാണ് വ്യോമസേന ലക്ഷ്യമിടുന്നത്.
ടെന്‍ഡര്‍ നടപടികളിലൂടെ വിമാനങ്ങള്‍ വാങ്ങുമ്പോള്‍ സാധാരണഗതിയില്‍ അഞ്ച് വര്‍ഷത്തിലധികം കാലതാമസമുണ്ടാക്കാന്‍ സാധ്യതയുണ്ട്. വ്യോമസേനയുടെ നിലവിലെ സ്‌ക്വാഡ്രണ്‍ കരുത്ത് അനുവദനീയമായ 42-ല്‍ നിന്ന് 30-ലേക്ക് താഴ്ന്ന പശ്ചാത്തലത്തില്‍, വിമാനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ജി2ജി കരാര്‍ അത്യന്താപേക്ഷിതമാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. അടുത്ത മാസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതോടെ ഈ കരാര്‍ യാഥാര്‍ഥ്യമാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഈ 114 വിമാനങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി നാഗ്പൂരിലെ ദസ്സോ റിലയന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡ് (DRAL) പ്ലാന്റ് ഉപയോഗപ്പെടുത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
