രാജസ്ഥാൻ: ജയ്പൂരിലെ പ്രശസ്തമായ ആമേര്‍ കോട്ടയ്ക്കുള്ളിലെ ആന സഫാരികൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെത്തിയത് നൂറോളം വിദ്യാർഥികളുടെ നിവേദനം.
ഒക്ടോബർ നാല്, ലോക മൃഗക്ഷേമ ദിനത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രിക്ക് വിദ്യാർഥികളുടെ നിവേദനം എത്തിയത്. ഡൽഹി ശ്രീനിവാസപുരിയിലെ കേംബ്രിഡ്ജ് സ്കൂളിൽ നിന്നുള്ള വിദ്യാർഥികളാണ് നിവേദനമയച്ചത്.
ആനകൾ വന്യജീവികളാണ്, അവ കാട്ടിൽ തന്നെ ജീവിക്കേണ്ടവരാണ്. അമേർ ഫോർട്ട് പോലുള്ള സ്ഥലങ്ങളിലെ ചുറ്റുപാടുകളിൽ സവാരി നടത്തി അവയെ ചൂഷണം ചെയ്യരുതെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ നിവേദനം സമർപ്പിച്ചത്.
കേംബ്രിഡ്ജ് സ്കൂളിലെ കുട്ടികൾ അവരുടെ സ്കൂളിന്റെയും അധ്യാപകരുടെയും എല്ലാറ്റിനുമുപരി സ്വമേധയാ മുൻകൈയെടുത്താണ് അമേർ കോട്ടയിലെ ആനകളുടെ ദുരവസ്ഥയെ കുറിച്ച് പഠിച്ചത്. വേൾഡ് ആനിമൽ പ്രൊട്ടക്ഷൻ കൺട്രി ഡയറക്ടർ ഗജേന്ദർ കുമാർ ശർമ വിദ്യാർഥികളുടെ ഈ പരിശ്രമത്തെ അഭിനന്ദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്