മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച തിരഞ്ഞെടുപ്പ് ബോണ്ടുകൾ ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടി റാക്കറ്റ് ആണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താനെയിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ചാണ് സമ്മർദ്ദം ചെലുത്തി ബിജെപി കമ്പനികളിൽ നിന്ന് പണം തട്ടുകയാണെന്ന് അദ്ദേഹം റാലിയിൽ പറഞ്ഞു.
ബോണ്ടുകൾ ലോകത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്ന് രാഹുൽ ആരോപിച്ചു. ബിജെപി ഒരു ദിവസം സർക്കാർ അധികാരത്തിൽ നിന്ന് താഴെയിറങ്ങുമെന്ന് തിരഞ്ഞെടുപ്പ് ബോണ്ടുകളുമായി ബന്ധപ്പെട്ടവർ ചിന്തിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. ഇത് തൻ്റെ ഉറപ്പാണെന്നും രാഹുൽ പറഞ്ഞു.
ഇത് കുറ്റകരമായ പിടിച്ചുപറിയാണ്. കോര്‍പ്പറേറ്റുകള്‍ ഭീതിയിലും സമ്മര്‍ദത്തിലുമാണ്. പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബി.ജെ.പിക്ക് പണം ലഭിക്കുന്നത് തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴിയാണ്. ഇ.ഡിയും സി.ബി.ഐയും ആദായനികുതി വകുപ്പും ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും നിയന്ത്രണത്തിലാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്