സ്ഥാപകരിൽ നിന്ന് പേരും ചിഹ്നവും തട്ടിയെടുത്തു; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ശരദ് പവാര്‍

FEBRUARY 12, 2024, 8:19 AM

പുണെ: പാര്‍ട്ടിയുടെ പേരും ചിഹ്നവും അജിത് പവാര്‍ പക്ഷത്തിന് നല്‍കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ എന്‍.സി.പി.നേതാവ്  ശരദ് പവാര്‍.

പാർട്ടിയുടെ സ്ഥാപകരിൽ നിന്ന് പേരും ചിഹ്നവും തട്ടിയെടുത്തു. ചരിത്രത്തിൽ മുമ്പ് ഇങ്ങനെ സംഭവിച്ചിട്ടില്ല. പ്രത്യയശാസ്ത്രവും നയങ്ങളും ജനങ്ങൾക്ക് പ്രധാനമാണ്. കമ്മീഷൻ്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2023 ജൂലായില്‍ ശരദ് പവാറിനോട് കലഹിച്ച് പാര്‍ട്ടി വിട്ട അജിത് പവാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിന്റെ ഭാഗമായിരുന്നു. ഇതേത്തുടര്‍ന്ന് അജിത് പവാര്‍ പക്ഷത്തിന് പേരും ചിഹ്നവും നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരുന്നു. 

vachakam
vachakam
vachakam

യഥാര്‍ഥ എന്‍.സി.പി. അജിത് പവാര്‍ വിഭാഗമാണെന്ന് വ്യക്തമാക്കിയ കമ്മിഷന്‍ ഇവര്‍ക്ക് ഔദ്യോഗിക ചിഹ്നമായ ക്ലോക്കും അനുവദിക്കുകയായിരുന്നു. പിന്നാലെ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് ശരദ്ചന്ദ്ര പവാര്‍ എന്ന പേര് ശരദ് പവാര്‍ പക്ഷത്തിന് കമ്മിഷന്‍ അനുവദിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam