ബംഗളൂരു : കെ.ആർ. പുരത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു.ത്രിവേണി നഗർ സ്വദേശിനി അക്കയമ്മ (81) ആണ് മരിച്ചത്.സംഭവത്തിൽ അക്കയമ്മയുടെ മകൻ ശേഖർ (55), ശേഖറിന്റെ മകൻ കിരൺകുമാർ (24), മകൾ ചന്ദന (20), അയൽവാസി കാഞ്ചന (45) എന്നിവർക്ക് പരിക്കേറ്റു.ചന്ദനയുടെ പരിക്ക് ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരം.
ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. അടുക്കളയിൽ ഗ്യാസ് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായതായാണ് ശേഖർ പൊലീസിനോട് പറഞ്ഞത്. പൊട്ടിത്തെറിയിൽ സമീപത്തെ മൂന്നുവീടുകൾക്കും കേടുപാടുണ്ട് എന്നാണ് വിവരം.കൂടുതൽ അന്വേഷണത്തിനുശേഷമേ അപകട കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
