കാസ്ഗഞ്ച്: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ ഗ്രാമവാസികളുമായി പോയ ട്രാക്ടര്‍ കുളത്തിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു.
എട്ട് കുട്ടികളും ഏഴ് സ്ത്രീകളുമടക്കം 15 പേരാണു മരിച്ചതെന്ന് അലിഗഡ് റേഞ്ച് ഐ ജി ശലഭ് മാത്തൂര്‍ അറിയിച്ചു. കാറുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ട്രാക്ടര്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു ചെളി നിറഞ്ഞ കുളത്തിലേക്കു മറിയുകയായിരുന്നു .
മാഗ്പൂര്‍ണിമയുടെ ഭാഗമായ പുണ്യസ്‌നാനത്തിനായി ഗംഗയിലേക്കുള്ള യാത്രയിലായിരുന്നു ഗ്രാമവാസികള്‍. സംഘത്തില്‍ ഭൂരിഭാഗം സ്ത്രീകളും കുട്ടികളുമായിരുന്നു.
മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്ബതിനായിരം രൂപയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. സംഭവത്തില്‍ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ കാസ്ഗഞ്ച് ജില്ലാ അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്