ബെംഗളൂരു: കർണാടകയിൽ എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്‌ഡ്. എംഎൽഎ ബെംഗളൂരുവിൽ ഉള്ളപ്പോഴാണ് പരിശോധന നടത്തിയത്.
കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിൻറെ വീട്ടിലാണ് പരിശോധന. കാർവാറിലെ വീട്ടിൽ ആണ് പരിശോധന നടത്തിയത്. കർവാർ എഎൽഎ ആണ് സതീഷ് സെയിൽ.
ഇന്ന് രാവിലെ 25 അംഗ ഇഡി സംഘമാണ് കർവാറിലെ വീട്ടിൽ റെയ്ഡിന് എത്തിയത്. എംഎൽഎ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിലാണ്.
നേരത്തെ ഇരുമ്പയിര് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സതീഷ് സെയിലിനെ കോടതി ശിക്ഷിച്ചിരുന്നു.
2024 ഒക്ടോബർ 26നാണ് എംഎൽഎമാർക്കും എംപിമാർക്കുമുള്ള കർണാടക പ്രത്യേക കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചത്. ആറ് കേസുകളിലായി 44 കോടി രൂപയുടെ പിഴയും ചുമത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്