ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി.) തനിക്കെതിരെ റെയ്ഡ് നടത്താൻ പദ്ധതിയിടുകയാണെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി. ജൂലൈ 29 ന് പാർലമെന്‍റില്‍ നടത്തിയ 'ചക്രവ്യൂഹ' പ്രസംഗത്തെത്തുടർന്നാണ് നീക്കമെന്നും രാഹുല്‍ പറഞ്ഞു.
ഒരു റെയ്ഡ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇ.ഡിക്ക് ഉള്ളിലുള്ള ചിലർ പറഞ്ഞെന്നും തുറന്ന കൈകളോടെ താൻ കാത്തിരിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.എക്സിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
'പ്രത്യക്ഷത്തില്‍ 2ല്‍1നും എന്‍റെ ചക്രവ്യൂഹ പ്രസംഗം ഇഷ്ടപ്പെട്ടില്ല. ഇ.ഡിയില്‍ ഉള്ളിലുള്ളവർ പറയുന്നു, ഒരു റെയ്ഡ് ആസൂത്രണം ചെയ്യുകയാണെന്ന്. ഇരുകൈകളും നീട്ടി കാത്തിരിക്കുന്നു. ചായയും ബിസ്ക്കറ്റും എന്‍റെ വക' -രാഹുല്‍ കുറിച്ചു.
ജൂലൈ 29ന് ലോക്‌സഭയിൽ കേന്ദ്ര ബജറ്റിനെ കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ചാണ് രാഹുൽ പ്രസംഗിച്ചത്. "ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കുരുക്ഷേത്രയുദ്ധത്തിൽ അഭിമന്യുവിനെ ആറ് പേർ ചേർന്ന് ചക്രവ്യൂഹത്തിൽ കുടുക്കി കൊന്നു. ആ ചക്രവ്യൂഹത്തെ പദ്മവ്യൂഹമെന്നും വിളിക്കാം. താമര പോലെയാണത്.
21ാം നൂറ്റാണ്ടില്‍, താമരയുടെ പ്രതീകാത്മക രൂപത്തില്‍ പുതിയൊരു ചക്രവ്യൂഹം നിർമിച്ചിരിക്കുന്നു. അഭിമന്യൂവിന്റെ അതേ ഗതിയാണ് ഇന്ത്യക്ക്. ഇന്ത്യയിലെ യുവാക്കളും കർഷകരും സ്ത്രീകളും ചെറുകിട കച്ചവടക്കാരും ചക്രവ്യൂഹത്തില്‍പെട്ട അവസ്ഥയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നരേന്ദ്രമോദി, അമിത്ഷാ, മോഹൻ ഭാഗവത്, അജിത് ഡോവല്‍, അംബാനി, അദാനി എന്നീ ആറുപേരാണ് ഈ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നത്.'' -എന്നാണ് രാഹുല്‍ പാർലമെന്റില്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്