ന്യൂഡൽഹി: ഡൽഹി സർവ്വകലാശാലയിലെ വനിതാ പ്രൊഫസറെ ഈസ്റ്റ് ഡൽഹിയിലെ ഫ്ലാറ്റിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോൾ ആണ് കൊല്ലപ്പെട്ടത്. വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു ഇവർ താമസിച്ചിരുന്നത്.
വ്യാഴാഴ്ച രാവിലെ മുതൽ ദേവോസ്മിതയുടെ ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.ഫോൺ വിളിച്ചിട്ടും പ്രതികരിക്കാതായതോടെ സംശയം തോന്നിയ സഹോദരി ഫ്ലാറ്റിലെത്തുകയായിരുന്നു. എന്തോ അപകടം സംഭവിച്ചതായി ഭയന്ന അവർ ഒടുവിൽ ഫ്ലാറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്നപ്പോഴാണ് ദേവോസ്മിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദേവോസ്മിതയുടേത് ആസൂത്രിതമായ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.തലയ്ക്ക് കനത്ത ഏതെങ്കിലും വസ്തുപയോഗിച്ച് ശക്തമായി അടിയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. ദേവോസ്മിതയുടെ തലയിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഇതിനുപുറമെ, അവരുടെ കൈത്തണ്ടയിലെ ഞരമ്പുകൾ മുറിച്ച നിലയിലുമായിരുന്നു കാണപ്പെട്ടത്.
വീട്ടിലുണ്ടായിരുന്ന പണമോ സ്വർണ്ണാഭരണങ്ങളോ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ ഇതൊരു മോഷണശ്രമത്തിനിടയിൽ സംഭവിച്ച കൊലപാതകമല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദേവോസ്മിതയുടെ ഭർത്താവ് ബെംഗളൂരുവിലാണ് താമസം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
