ഡൽഹി: ഡൽഹി സർവകലാശാലയിലെ രാംലാൽ ആനന്ദ് കോളജിന് ബോംബ് ഭീഷണി. വ്യാഴാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് പൊലീസ് അറിയിച്ചത്. ഭീഷണിയെ തുടർന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു.
അതേസമയം ഭീഷണിയെ തുടർന്ന് സ്ഥലത്ത് പരിശോധന പുരോഗമിക്കുകയാണ്. കോളജിലെ ഒരു സ്റ്റാഫ് അംഗത്തിന് രാവിലെ 9.34ന് വാട്‌സ്ആപ്പിലൂടെയാണ് സന്ദേശം ലഭിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത് വെസ്റ്റ്) രോഹിത് മീണ വ്യക്തമാക്കി.
വിവരം ലഭിച്ചയുടൻ പൊലീസും ബോംബ് ഡിറ്റക്ഷൻ സംഘവും കോളജിലെത്തിയിരുന്നു. സ്ഥലത്ത് തെരച്ചിലും പരിശോധനയും നടത്തിവരികയാണ്. എന്നാൽ ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ആണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്