ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് Z+ സുരക്ഷ നൽകും

AUGUST 25, 2025, 10:05 PM

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ നൽകും. 40 ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ അവരുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സിആർപിഎഫ് സുരക്ഷ പിൻവലിച്ചതിനെ തുടർന്നാണ് ഈ നീക്കം. 

മുഖ്യമന്ത്രിയുടെ പരിപാടികൾക്കായി ശക്തമായ സുരക്ഷാ വലയം ഒരുക്കുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. ഓരോ സന്ദർശകനെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഡൽഹി പോലീസ് അറിയിച്ചു.

ഡൽഹി പൊലീസ് മുഖ്യമന്ത്രിക്ക് മതിയായ സുരക്ഷ നല്കുന്നുണ്ടെന്ന വിലയിരുത്തലിലായിരുന്നു നേരത്തെ ‘Z കാറ്റഗറി’ സുരക്ഷ കേന്ദ്രം പിൻവലിച്ചിരുന്നത്. രേഖ ഗുപ്ത ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കവെ സിവിൽ ലൈൻസ് വസതിയിൽ വെച്ച് ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തര മന്ത്രാലയം സിആർപിഎഫ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

ഗു​ജ​റാ​ത്ത് രാ​ജ്കോ​ട്ട് സ്വ​ദേ​ശി രാജേഷ് സക്രിയ എന്നയാൾ മുഖ്യമന്ത്രിക്ക് നേരെ അസഭ്യം പറഞ്ഞുകൊണ്ട് ഭാരമുള്ള വസ്തു എടുത്തെറിഞ്ഞത്. മുഖ്യ​മ​ന്ത്രി​യു​ടെ വ​സ​തിയി​ൽ ആ​ഴ്ച​തോ​റും ന​ട​ക്കാ​റു​ള്ള ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ പ​രാ​തി ന​ൽ​കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇയാൾ എത്തിയിരുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam