ജയ്പൂർ: രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 20 ആയെന്ന് ഔദ്യോഗിക സ്ഥിരീകരണം. ജെയ്സാൽമീറിൽ നിന്ന് ജോദ്ധ്പുരിലേക്ക് പോവുകയായിരുന്ന ബസാണ് അഗ്നിക്കിരയായത്.
ജെയ്സാൽമീറിൽ നിന്ന് 20 കിലോമീറ്റർ അകലെ തായെട്ട് എന്ന സ്ഥലത്ത് വച്ചായിരുന്നു അപകടം. കുട്ടികളും സ്ത്രീകളുമടക്കം 15 പേർക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
57 യാത്രക്കാരുമായാണ് ജെയ്സാൽമീറിൽ നിന്ന് ബസ് പുറപ്പെട്ടത്. യാത്ര തുടങ്ങി അൽപസമയത്തിനകം തന്നെ ബസിന്റെ പിൻഭാഗത്ത് നിന്നാണ് പുക ഉയരുകയും തീ പടരുകയുമായിരുന്നു എന്നാണ് രക്ഷപ്പെട്ട യാത്രക്കാർ നൽകുന്ന വിവരം.
അപകടം ശ്രദ്ധിയിൽപ്പെട്ട പ്രദേശവാസികൾ വെള്ളവും മണ്ണും കൊണ്ട് തീകെടുത്താൻ ശ്രമിക്കുകയും യാത്രക്കാരെ പുറത്തെത്തിക്കാനുള്ള ശ്രമവും തുടങ്ങി. ഒരുമണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തുള്ള സൈനികത്താവളത്തിലെ സൈനികരും രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്