ഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). പരീക്ഷാർഥികൾക്ക് കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമായ പരീക്ഷാനുഭവം ഉറപ്പാക്കുന്നതിനായാണ് മാറ്റങ്ങൾ നടപ്പാക്കുന്നതെന്ന് എൻടിഎ അറിയിച്ചു.
പുതിയ തീരുമാനപ്രകാരം പരീക്ഷയുടെ ദൈർഘ്യം 195 മിനിറ്റായി വർധിപ്പിച്ചു. കൂടാതെ, റഫ് വർക്കിനായി നൽകുന്ന പേപ്പറുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഇതുവരെ ചോദ്യപേപ്പർ ബുക്ക്‌ലെറ്റിൽ രണ്ട് പേജുകളാണ് റഫ് വർക്കിനായി അനുവദിച്ചിരുന്നത്. പുതിയ സംവിധാനത്തിൽ നാല് റഫ് പേപ്പറുകൾ നൽകും.
പുതിയ മാറ്റങ്ങളോടെയാണ് ജൂൺ 21-ന് നീറ്റ് യുജി പുനഃപരീക്ഷ നടത്തുക. കൂടുതൽ സമയം ലഭിക്കുന്നതും അധിക റഫ് പേപ്പറുകൾ അനുവദിക്കുന്നതും പരീക്ഷാർഥികൾക്ക് ചോദ്യങ്ങൾ വിശകലനം ചെയ്യാനും കണക്കുകൂട്ടലുകൾ നടത്താനും കൂടുതൽ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
പരീക്ഷാ നടപടിക്രമങ്ങൾ കൂടുതൽ വിദ്യാർത്ഥി സൗഹൃദമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
