ചെന്നൈ: മധുരയിൽ നിന്ന് 76 യാത്രക്കാരുമായി ചെന്നൈക്ക് പോയ ഇൻഡിഗോ വിമാനത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വിൻഡ് ഷീൽഡിൽ വിള്ളൽ കണ്ടെത്തി. പിന്നാലെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാർ സുരക്ഷിതരാണ്.
വിള്ളൽ കണ്ടെത്തിയ വിമാനത്തിന്റെ ചെന്നൈയിൽ നിന്ന് മധുരയിലേക്കുള്ള സർവീസ് റദ്ദാക്കി.ലാൻഡിംഗിന് തൊട്ടുമുൻപ് പൈലറ്റാണ് വിമാനത്തിന്റെ മുന്നിലെ ഗ്ലാസിൽ വിള്ളൽ കണ്ടെത്തിയത്.
തുടർന്ന് ചെന്നൈ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളറെ വിവരം അറിയിച്ചു. വിമാനം ലാൻഡ് ചെയ്താൽ സ്വീകരിക്കേണ്ട നടപടികൾ വിമാനത്താവള അധികൃതർ സ്വീകരിച്ചിരുന്നു.
ലാൻഡ് ചെയ്ത വിമാനത്തെ ബേ 95 വഴി പാർക്കിംഗിലെത്തിച്ചു. ഇവിടെ വച്ചാണ് യാത്രക്കാരെ ഇറക്കിയത്. വിൻഡ്ഷീൽഡ് മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങി. എന്നാൽ വിൻഡ്ഷീൽഡിൽ എങ്ങനെ വിള്ളൽ വീണെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ വിമാനക്കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
