കേന്ദ്ര ധവളപത്രത്തിനെതിരെ 'ബ്ലാക്ക് പേപ്പർ' പുറത്തിറക്കി കോണ്‍ഗ്രസ്

FEBRUARY 8, 2024, 2:39 PM

ഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് കോൺഗ്രസ്. കഴിഞ്ഞ 10 വർഷമായി തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ കേന്ദ്രം അവഗണിക്കുകയാണെന്നും ബിജെപി ഇതര സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.

ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ ദുരിതം തുടങ്ങിയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പരാജയങ്ങൾ ഉയർത്തിക്കാട്ടുന്ന 'ബ്ലാക്ക് പേപ്പർ' അദ്ദേഹം പുറത്തിറക്കി.

യുപിഎ സർക്കാരിൻ്റെയും നരേന്ദ്ര മോദി സർക്കാരിൻ്റെയും കാലത്തെ സാമ്പത്തിക വളർച്ചയെ താരതമ്യം ചെയ്ത് ലോക്സഭയിൽ ധവളപത്രം അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് കോൺഗ്രസിൻ്റെ പ്രതിഷേധം.

vachakam
vachakam
vachakam

'തൊഴിലില്ലായ്മ എന്ന പ്രധാന പ്രശ്‌നത്തെ ഞങ്ങള്‍ ഉയര്‍ത്തികാട്ടുകയാണ്. ബിജെപി ഒരിക്കലും ഇതിനെക്കുറിച്ച്‌ സംസാരിക്കുകയില്ല. കേരളവും കര്‍ണാടകയും തെലങ്കാനയും പോലുള്ള ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാരിന് വിവേചനമുണ്ട്,' മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ബിജെപി സർക്കാർ ജനാധിപത്യത്തെ തകർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. "രാജ്യത്ത് ജനാധിപത്യം അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ 411 എംഎൽഎമാരെ ബിജെപി ചാക്കിലാക്കി  എന്നും ഖാര്‍ഗെ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam