ന്യൂഡൽഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച ജി.എസ്.ടി പരിഷ്‌കരണത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷ്. പുതിയ പരിഷ്‌കാരത്തിൽ സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരങ്ങൾ പ്രതിപാദിക്കുന്നില്ല.
ജി.എസ്.ടി പരിഷ്‌കരണം നടത്തിയത് താനാണെന്ന അവകാശവാദത്തിനാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തെന്ന് ജയ്‌റാം രമേഷ് എക്സിൽ കുറിച്ചു.
2017ലെ പ്രതിപക്ഷമാണ് ജി.എസ്.ടി സ്ലാബ് പരിഷ്‌കരിക്കേണ്ടതിലെ ആവശ്യകത ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച മുതൽ ജി.എസ്.ടി പരിഷ്‌കരണം നിലവിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. 99 ശതമാനം ഉത്പന്നങ്ങളുടെയം വിലകുറയുമെന്നും വികസനക്കുതിപ്പിന് പുതിയ തലമുറ ജി.എസ്.ടി പരിഷ്‌കാരം ഇടയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
