മുംബൈ: ട്രെയിനിൽ നിന്ന് പുറത്തേറിഞ്ഞ തേങ്ങ തലയിൽ വീണ് 20കാരൻ മരിച്ചു. സഞ്ജയ് ദത്താറാം ഭോയിർ എന്നയാളാണ് മരിച്ചത്. മുംബൈയിലെ വസായ് ക്രീക്കിലെ പഞ്ചുദ്വീപിന് മുകളിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴാണ് അപകടം ഉണ്ടായത്.
ട്രെയിനിൽ യാത്ര ചെയ്തുകൊണ്ടിരുന്നവരിൽ ഒരാൾ ക്ഷേത്രനിർമാല്യത്തിലെ തേങ്ങ നദിയിലേക്ക് എറിഞ്ഞപ്പോൾ യുവാവിൻ്റെ തലയിൽ വീഴുകയായിരുന്നു. ക്ഷേത്രനിർമാല്യം നദിയിലേക്ക് എറിയുന്ന ആചാരം അവർക്കിടയിലുണ്ട്.
ഓടുന്ന ട്രെയിനുകളിൽ നിന്ന് ഭയന്ദർ നദിയിലേക്ക് വഴിപാടുകൾ വലിച്ചെറിയുന്നത് മൂലം അപകടങ്ങൾ ആവർത്തിക്കുമെന്ന് നാട്ടുകാർ പരാതി പറഞ്ഞതായി നാഷണൽ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
2014ൽ ഇതേ സ്ഥലത്ത് വച്ച് ആചാരത്തിൻ്റെ ഭാഗമായി ഒരു ചാക്ക് എറിഞ്ഞതിന് പിന്നാലെ ഒരു സ്ത്രീ മരിച്ചതും നിരവധി പേർക്ക് പരിക്കേറ്റതും ഉൾപ്പെടെയുള്ള മുൻകാലങ്ങളിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്