ദുർഗാപൂജ വിഗ്രഹ നിമജ്ജനത്തിനിടെ ഒഡീഷയിലെ കട്ടക്കില്‍ സംഘര്‍ഷം. കഥജോഡി നദിയുടെ തീരത്തുള്ള ദേബിഗരയിലേക്ക് നിമജ്ജന ഘോഷയാത്ര നടക്കവെയാണ് രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഘോഷയാത്രയ്ക്കിടെ ഉയർന്ന ഡെസിബെലില്‍ സംഗീതം വെച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
നിരവധി കടകളും വാഹനങ്ങളും തകര്‍ക്കുകയും പത്തോളം സ്ഥലങ്ങളില്‍ കലാപകാരികള്‍ തീയിടുകയും ചെയ്തു. സംഘര്‍ഷത്തില്‍ കട്ടക്ക് ഡിസിപി ഖിലാരി ഋഷികേശ് ദ്യാൻഡിയോ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് വി എച്ച് പി 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. നാളെ രാത്രി 7 മണി വരെയാണ് ഇന്റര്‍നെറ്റ് നിരോധനം. ഫെയിസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, എക്‌സ് ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കും രംഗത്തെത്തി. ജനങ്ങൾ സംയമനം പാലിക്കാനും മന്ത്രിമാർ ആഹ്വാനം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്