സർക്കാറിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച ചാനലിനെ വിലക്കി വിജയ് സർക്കാർ

MAY 28, 2026, 8:20 PM

ചെന്നൈ: സർക്കാരിനെ വിമർശിക്കുന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പുതിയ തലമുറൈ ചാനലിനെതിരെ തമിഴ്നാട് സർക്കാർ നടപടി.

ചാനലിനെ സർക്കാർ കേബിൾ നെറ്റ് വർക്കിൽ നിന്നൊഴിവാക്കി. നോട്ടിസ് നൽകാതെയാണ് ചാനൽ നീക്കിയത്.

ദില്ലി സന്ദർശനത്തിന് ശേഷം വിജയ് മാധ്യമങ്ങളെ ഒഴിവാക്കിയത് ചാനൽ വിമർശിച്ചതാണ് പ്രകോപനം. ദില്ലിയിൽ മുഖ്യമന്ത്രിമാർ വാർത്താസമ്മേളനം നടത്തുന്നതായിരുന്നു പതിവ്.

vachakam
vachakam
vachakam

എന്നാൽ, മാധ്യമങ്ങളെ കാണാതെയാണ് വിജയ് മടങ്ങിയത്. സ്റ്റാലിൻ സർക്കാരിനെ വിമർശിച്ചപ്പോഴും ചാനലിനെതിരെ നടപടി ഉണ്ടായിരുന്നു. 

 തമിഴ്നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങൾ, നീലാങ്കരയിലെ വീട്ടിൽ നിന്നുള്ള വിജയ്‍യുടെ യാത്ര കാരണം ജനത്തിനും പൊലീസിനും ഉള്ള ബുദ്ധിമുട്ടുകൾ എന്നിവയെ കുറിച്ചും കഴിഞ്ഞ ദിവസങ്ങളിൽ ചാനൽ റിപ്പോർട്ട് നൽകിയിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam