ന്യൂഡെല്‍ഹി: 1993ലെ ബോംബ് സ്ഫോടന പരമ്പര കേസില്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി അബ്ദുള്‍ കരീം തുണ്ടയെ കുറ്റവിമുക്തനാക്കിയ ടാഡ കോടതിയുടെ വിധി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സിബിഐ അറിയിച്ചു. ഇര്‍ഫാന്‍, ഹമീര്‍-ഉല്‍-ഉദ്ദീന്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയെന്ന് സിബിഐ പറഞ്ഞു. ഇവരെ ടാഡ കോടതി ജഡ്ജി മഹാവീര്‍ പ്രസാദ് ഗുപ്ത വ്യാഴാഴ്ച ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. അതേസമയം തെളിവുകളുടെ അഭാവത്തില്‍ തുണ്ടയെ ജഡ്ജി കുറ്റവിമുക്തനാക്കി.
1993 ഡിസംബര്‍ 5-6 തീയതികളില്‍ ലഖ്നൗ, കാണ്‍പൂര്‍, ഹൈദരാബാദ്, സൂറത്ത്, മുംബൈ എന്നിവിടങ്ങളില്‍ രാജധാനി എക്സ്പ്രസ് ഉള്‍പ്പെടെ ആറ് ദീര്‍ഘദൂര ട്രെയിനുകളിലാണ് സ്ഫോടന പരമ്പര നടന്നത്. സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേസില്‍ 21 പ്രതികള്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. അതില്‍ 15 പേര്‍ക്ക് 20 വര്‍ഷം മുമ്പ് 2004 ഫെബ്രുവരി 28 ന് അജ്മീറിലെ ടാഡ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതില്‍ 10 പ്രതികളുടെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്